Sunday, December 16, 2007

2007-ലെ പൂക്കള്‍ - സ്വപ്നശലഭം

മയൂര എഴുതിയ സ്വപ്നം പോലെ ഒരു കഥയാണ് സ്വപ്നശലഭം. അധികം വലിപ്പമില്ലാത്ത ഈ രചന വായിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പെട്ടെന്ന് ഫാന്റസിയുടെ ലോകത്തിലേയ്ക്കു വഴുതിവീണ അനുഭവമാണ് വായനക്കാരനു.

.............

പുറത്തിറങ്ങിയതും കാറ്റതിശക്തമായി വീശാന്‍ തുടങ്ങി, നിലാവു കൂടിയത് പോലെ. റോഡിന്റെ രണ്ടരികിലുമായി നിന്ന മരങ്ങളില്‍ നിന്നും അടര്‍ന്നു വീണുകിടന്നയിലകള്‍ കാറ്റത്ത് അപ്പുപ്പന്താടി പോലെ പറന്നുയരുന്നു. പെട്ടെന്നവയ്ക്കെല്ലാം ചിറകുമുളച്ച് അനേകായിരം ചിത്രശലഭമായി പറന്നുയരാന്‍ തുടങ്ങി. ഒരേ നിറത്തില്‍, നീലയില്‍ കറുത്ത വരയുള്ളവ. ആകാശത്തവയെല്ലം ചേര്‍ന്ന് എന്തോ സന്ദേശം കോറിയിടുന്നത് പോലെ തോന്നി. എത്ര നോക്കിയിട്ടും പരിമിതമായ കാഴ്ചയില്‍ അതെന്തെന്നു മനസിലായില്ല.

............

സ്വപ്നശലഭം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

1 comment:

നിരക്ഷരൻ said...

കാഴ്ച എന്നും പരിമിതം തന്നെയാണ്‌.
പിന്നെ മയോപ്പിയ, തിമിരം അങ്ങനെയുള്ള കുഴപ്പങ്ങള്‍ വേറെയും.

എന്തായാലും ഭാവനയ്ക്ക് പരിമിതിയൊന്നുമില്ലല്ലോ !!