പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന് എന്നത് ഒരുപക്ഷേ ദേവസേനയുടെ കവിതകളുടെ മുഴുവന്‍ ഒതുക്കമുള്ള ആമുഖമായേക്കും. തിരസ്കൃതമോ അപ്രാപ്യമോ ആയ പ്രണയത്തിന്റെ മൃതബിന്ദുവില്‍ നിന്നു കവിത ചുറ്റിത്തിരിയുന്നതുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത് എന്നുമാത്രം. കാല്പനികതയുടെ പട്ടില്‍ പൊതിഞ്ഞുനിറുത്തിയ പ്രണയസങ്കല്‍പ്പങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ ശരീരബോധം വായനയിലെ യാഥാസ്ഥിതികരെ അലോസരപ്പെടുത്തിക്കൊണ്ട് കവിതയുടെ മഴനനഞ്ഞ് നില്‍ക്കുന്നുണ്ട് ഈ കവിയുടെ വരികളില്‍.
വരികളില്‍ നിറയുന്ന വിക്ഷോഭമാകട്ടെ എഴുത്തിനുവേണ്ടി അണിയുന്ന പുറംപൂച്ചല്ല എന്ന് അടുത്തറിയുന്ന ഒരു സഹയാത്രികന്റെ സാക്ഷ്യം
പ്രണയിനിയും വധുവും കൂടുംബിനിയും അമ്മയും ഒക്കെയായി സ്ത്രീത്വത്തിന്റെ ആത്മാവിനെ വചനം ധരിപ്പിക്കുന്ന ഈ കവിയുടെ മിനുസം വന്ന്‍ മൂര്‍ച്ചപോയിട്ടില്ലാത്ത വരികളുടെ അപ്രതിരോധ്യമായ ശക്തികാണുക:
എപ്പോഴെങ്കിലും
അവന്റെ കിടപ്പറയിലേക്ക്
ഒളിഞ്ഞു നോക്കണമെന്ന ത്വരയുണ്ടായി
എങ്ങനെയാണവളെ ചുംബിക്കുന്നത്
എങ്ങനെയാണവര്‍ ഇണ ചേരുന്നത്
എത്രയായാലും,
വട്ടച്ചീപ്പുകൊണ്ടെന്റെ മുടിയീരിത്തന്നയത്ര,
കാല്‍വിരലിലെ ഞൊട്ടയിട്ടുതന്നയത്ര,
ആത്മാര്‍ത്ഥത വരില്ല അതൊന്നിനും, തീര്‍ച്ച!!
തണുത്ത ദാമ്പത്യത്തിന്റെ ജലപാതത്തിനു താഴെ കലഹവും കോലാഹലവും ജ്വരബാധയുമായി വെളിപ്പെടുന്ന പ്രണയത്തിന്റെ തീവ്രഭാവങ്ങള്‍ ഇവിടെ വായിക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment