Monday, December 31, 2007

2007-ലെ പൂ‍ക്കള്‍ - പേരയ്ക്കയുടെ വഴികാട്ടി

പേര് പേരയ്ക്കയുടെ പല പോസ്റ്റുകളും ഈ വര്‍ഷം ശ്രദ്ധേയമായി. ഡിസൈനിങ്ങിനെക്കുറിച്ച് ആധികാരികമായി മലയാളത്തില്‍ ഇതിനുമുന്‍പ് ലേഖനങ്ങള്‍ കണ്ടിട്ടില്ല. ലെമണ്‍ ഡിസൈന്‍ എന്ന ബ്ലോഗില്‍ പേരയ്ക്ക എഴുതിയ ലേഖനങ്ങള്‍ ബ്ലോഗിലും പുതുമയായിരുന്നു.

എന്നാല്‍ പേരയ്ക്കയുടെ ഏറ്റവും മികച്ച പോസ്റ്റായി എനിക്കു തോന്നുന്നത് വര്‍ഷാന്ത്യം വന്ന വഴികാട്ടി എന്ന ചിത്രമാണ്. പേരയ്ക്കയെ കൈപിടിച്ചു നടത്തുന്ന മകള്‍. മകളുടെ കുഞ്ഞിക്കാലടികളിലും അല്‍ഭുതമൂറുന്ന മുഖത്തും തെളിയുന്ന വെളിച്ചം പേരയ്ക്കയുടെ ജീവിതത്തിന്റെ വെളിച്ചമാവുന്നു. ജീവിതത്തിന്റെ ചൂടില്‍ വരണ്ടുപോയ ഞരമ്പുകളില്‍ മകളുടെ വിരല്‍ത്തുമ്പിന്റെ സ്പര്‍ശം തൂവത്സ്പര്‍ശമാവുന്നു. ഒരു പുഞ്ചിരിയോടെയല്ലാതെ ഈ ഫോട്ടോ കാണുവാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഉറപ്പ്.

ഫോട്ടോയുടെ മനോഹരമായ പശ്ചാത്തലം കാണുമ്പോള്‍ ബാംഗ്ലൂര്‍ കബേണ്‍ പാര്‍ക്കിനെ ഓര്‍മ്മവരുന്നു. ഫോട്ടോയ്ക്ക് അടിക്കുറിപ്പായുള്ള വരികള്‍ ചിത്രത്തെ പൂര്‍ണ്ണമാക്കുന്നു.

“മഞ്ഞ ഇലകള്‍ പൊഴിയുന്നത്
മരം അറിയുന്നത് പോലെ
രക്തപ്രസാദമുള്ള എന്റെ സ്മരണകള്‍
ഒടുവില്‍ വര്‍ത്തമാനത്തിന്റെ
വരള്‍ച്ചയില്‍ ഉണങ്ങി വീഴുന്നത്
ഞാനറിയുന്നു.“

ഫോട്ടോയും പേരയ്ക്കയുടെ കുറിപ്പും ഇവിടെ കാണുക.

1 comment:

Kiranz..!! said...

കൊള്ളം സുയോധനാ,നല്ലൊരുദ്യമമാണിത്,തുടരുക.ഒരോ തലക്കെട്ടിലൂടേയും അല്‍പ്പം ഓടിച്ചാടിനടന്നു.കുറച്ചു നാള്‍ അവധിയെടുത്തു നിന്ന കുറവ് മാറിക്കിട്ടി.

പേരക്കയുടെ ആ ചിത്രം ഇന്നലെക്കണ്ടിരുന്നു,വളരെയിഷ്ടമാവുകയും ചെയ്തു.!